ബി.കെ.എസ് ഈദ് ആഘോഷം ‘ഇശൽ നിലാവ്’ ഇന്ന് (തിങ്കളാഴ്ച)

മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഈദ് ആഘോഷ പരിപാടിയായ ‘ഇശൽ നിലാവ്’ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ ഇന്ന് (ആഗസ്റ്റ് 12 തിങ്കളാഴ്ച) രാത്രി 8 മണിക്ക് നടക്കും. ബഹ്റൈനിലെ പ്രമുഖ ഗായകർ അണിനിരക്കുന്ന പ്രത്യേക ഈദ് ഗാനമേളയും മറ്റ് കലാപരിപാടികളും ഉണ്ടായിരിക്കുമെന്നും പ്രവേശനം സൗജന്യമായിരിക്കുമെന്നും സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള ജനറൽ സെക്രട്ടറി എം.പി.രഘു എന്നിവര്‍ അറിയിച്ചു.