മനാമ: സഹോദരനിൽ നിന്ന് പണം സ്വരൂപിച്ച് തീവ്രവാദ ഗ്രൂപ്പിലെ അംഗങ്ങൾക്ക് കൈമാറിയ 34 വയസുകാരനായ ബഹ്‌റൈൻ യുവാവ് കോടതിയിൽ വിചാരണ നേരിടുന്നു. പ്രതിയോടൊപ്പം സഹോദരനും രണ്ട് കസിൻസ് ഉൾപ്പെടെ ഏഴ് പ്രതികളാണ് ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുന്നത്. ഒൻപത് ബഹ്‌റൈനികൾ നിയമവിരുദ്ധ സംഘത്തിന്റെ ഭാഗമാണെന്നാണ് കോടതി ആരോപിക്കപ്പെടുന്നത്. പ്രതിയെ 2015 ൽ 11 വർഷം തടവിന് ശിക്ഷിക്കുകയും തീവ്രവാദവുമായി ബന്ധപ്പെട്ട കേസിൽ പൗരത്വം റദ്ദാക്കുകയും ചെയ്തിരുന്നു. പ്രതി സഹോദരനിൽ നിന്ന് പലായനം ചെയ്തവരെ സഹായിക്കാൻ എന്ന പേരിൽ പണം കൈപ്പറ്റുകയായിരുന്നു.
2016 മുതൽ 2018 വരെ രാജ്യത്തെ തീവ്രവാദ സെല്ലുകൾക്ക് ധനസഹായം പ്രതികൾ നൽകിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നിരവധി തീവ്രവാദ ഗ്രൂപ്പുകൾക്ക് ധനസഹായം നൽകാനായി 34 കാരനായ പ്രതി മതപരമായ സംഭാവനകളുടെ മറവിൽ പണം സ്വരൂപിച്ചുവെന്നാണ് ആരോപണം. കോടതിയിൽ പ്രതി കുറ്റാരോപണം നിഷേധിക്കുകയും താൻ നിർദ്ധനരായ കുടുംബങ്ങൾക്ക് മാത്രമാണ് പണം നൽകിയതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. എന്നാൽ തീവ്രവാദ സെല്ലുകളിലെ അംഗങ്ങൾക്ക് ഫണ്ട് വിതരണം ചെയ്യാൻ സഹായിച്ചതായി അദ്ദേഹത്തിന്റെ സഹപ്രതികളിലൊരാൾ സമ്മതിച്ചെങ്കിലും പണം ആവശ്യമുള്ളതിനാൽ മാത്രമാണ് താൻ ഇത് ചെയ്തതെന്ന് കോടതിയിൽ പറയുകയും ചെയ്തു. ഡിഫെൻസ് പേപ്പറുകൾ സമർപ്പിക്കുന്നതിനായി വിചാരണ സെപ്റ്റംബർ 24 ലേക്ക് മാറ്റിവെച്ചു.