bahrainvartha-official-logo
Search
Close this search box.

ശൈഖ മൂസ ബിൻത് ഹമദ് അൽ ഖലീഫ സ്കൂൾ അത്യാധുനിക സൗകര്യങ്ങളോടെ വിദ്യാർത്ഥികൾക്കായി ഒരുങ്ങി

jaw-school

മനാമ: ജോയിലെ അത്യാധുനിക ശൈഖ മൂസ ബിൻത് ഹമദ് അൽ ഖലീഫ സ്കൂൾ വിദ്യാർത്ഥികൾക്കായി തയ്യാറായി. വർക്സ്, മുനിസിപ്പാലിറ്റീസ് അഫാർസ് ആൻഡ് അർബൻ പ്ലാനിംഗ് മിനിസ്ട്രി ഔദ്യോഗികമായി വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറി. അന്തരിച്ച ശൈഖ മൂസ ബിന്ത് ഹമദ് അൽ ഖലീഫയുടെ പേരിലുള്ള ഈ സ്കൂൾ പ്രാഥമിക, ഇന്റർമീഡിയറ്റ്, സെക്കൻഡറി വനിതാ വിദ്യാർത്ഥികൾക്കുള്ള ആദ്യത്തെ പൊതു വിദ്യാഭ്യാസ സ്ഥാപനമാണ്.

50,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്ഥലത്ത് നിർമ്മിച്ച ഈ സ്കൂളിൽ മൂന്ന് വിദ്യാഭ്യാസ ഘട്ടങ്ങളിലായി 1,440 വനിതാ വിദ്യാർത്ഥികളെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. നാലു ബ്ലോക്കുകളായി നിർമ്മിച്ച സ്കൂളിൽ നന്നായി സജ്ജീകരിച്ച 48 ക്ലാസ് റൂമുകളുണ്ട്. മൾട്ടി പർപ്പസ് ലബോറട്ടറികൾ, വിദ്യാഭ്യാസ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകൾക്കുള്ള ഓഫീസുകൾ, രാജ്യത്തെ വിവിധ കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു മൾട്ടി പർപ്പസ് സ്പോർട്സ് ഹാൾ, കഫറ്റീരിയ, കുളിമുറി, സ്റ്റോറുകൾ, ഗാർഡിനായി ഒരു മുറി എന്നിവയുൾപ്പെടെ എല്ലാ ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ജിസിസി വികസന പരിപാടിയുടെ ഭാഗമായി സൗദി വികസന ഫണ്ട് ധനസഹായം നൽകിയ ഈ പദ്ധതിക്ക് ബഹ്‌റൈൻ-സൗദി അറേബ്യൻ കൺസോർഷ്യം ഓഫ് അൽ മൊയ്യിദ്, നാസ്മ കോൺട്രാക്റ്റിംഗ് ബിഡി 10,847,560 വില വരുന്ന ഒരു പാക്കേജ് നൽകി. വൈദ്യുത ഉപഭോഗം 10 ശതമാനം വരെ ലാഭിക്കാൻ സഹായിക്കുന്ന ഫോട്ടോവോൾട്ടെയ്ക്ക് സോളാർ പാനലുകൾ സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!