മനാമ: കേരളം പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നിൽക്കുന്ന ഇൗ വേളയിൽ മതത്തിനും കക്ഷി രാഷട്രീയത്തിനും അതീതമായി ഒന്നിച്ച് നിന്ന് പ്രകൃതി ദുരിതങ്ങളെ നേരിടാനും പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് ആശ്വാസമേകാനും നമുക്ക് സാധിക്കട്ടെ എന്ന് ബഹ്‌റൈൻ ഡിഫറന്റ് തിങ്കേഴ്സ് (BDT) കൂട്ടായ്മ അഭിപ്രായപ്പെട്ടു.
കേരളം വീണ്ടുമൊരു പ്രകൃതി ദുരന്തത്തെ അതിജീവിക്കാനുള്ള പ്രയത്നത്തിലാണ് എന്നറിയാമല്ലോ. നമ്മുടെ അനേകം സഹോദരങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു. വെള്ളക്കെട്ട് കുറഞ്ഞപ്പോൾ ചിലരൊക്കെ സ്വന്തം വീടുകളിലേക്ക് മടങ്ങാനും തയ്യാറെടുക്കുകയാണ്. ഈ അവസരത്തിൽ, പ്രയാസം അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് നമ്മളാൽ കഴിയുന്ന ഒരു കൈത്താങ്ങ് നൽകുവാൻ ബഹ്‌റൈൻ ഡിഫറന്റ് തിങ്കേഴ്സ് (BDT) ആഗ്രഹിക്കുന്നു. അധികം സഹായങ്ങൾ എത്തിച്ചേരാത്ത ഒരു ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു നൽകാനാണ് നമ്മൾ ഉദ്ദേശിക്കുന്നത്.
ഇതിലേക്കായി, താങ്കളാൽ കഴിയുന്ന സഹായം, അതെത്ര ചെറുതായാലും നൽകി, ഈ സത്കർമ്മത്തിൽ പങ്കാളികളാകുവാൻ നിങ്ങൾ ഓരോരുത്തരെയും ക്ഷണിക്കുന്നു. ഇവിടെ നിന്ന് സാധനങ്ങൾ വാങ്ങി അയച്ചു കൊടുക്കുന്ന പ്രായോഗിക ബുദ്ധിമുട്ട് ഉള്ളത് കൊണ്ട്, നാട്ടിൽ നിന്ന് തന്നെ വാങ്ങി അർഹരായ ആളുകളിലേക്ക് എത്തിച്ചു കൊടുക്കുക എന്നാണ് ആഗ്രഹിക്കുന്നത്. നാട്ടിലുള്ള നമ്മുടെ മെമ്പർ മിഥുൽ കാര്യങ്ങൾ കോർഡിനെറ്റ് ചെയ്യുന്നതായിരിക്കും.
ഇതിൽ സഹകരിക്കാൻ താല്പര്യമുള്ളവർ ആഗസ്റ്റ് 23, വെള്ളിയാഴ്ചയ്ക്ക് മുൻപായി ഞങ്ങളുമായി ബന്ധപ്പെടുക. രഞ്ജു: 33411059/34308517, മധു: 36572287, സന്ദിൽ: 36883611