മനാമ: ബഹ്‌റൈൻ പ്രവാസികളായ കൊല്ലം ജില്ലക്കാരുടെ വാട്സ്ആപ് കൂട്ടായ്‌മയായ “ഞാൻ കൊല്ലംകാരൻ” പ്രവർത്തനം വിപുലീകരിക്കുന്നതിനായി അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. ജാതി, മത, സാമുദായിക, രാഷ്രീയ വ്യത്യാസമില്ലാതെ ബഹ്‌റൈനിൽ പ്രവാസികളായ കൊല്ലം നിവാസികളെ ഒരുമിപ്പിച്ചു അവരുടെ മാനസികോല്ലാസത്തിനു പരിഗണന നൽകി കലാ, സാംസ്കാരിക, സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി പ്രവർത്തിക്കുക എന്നതാണ് ഉദ്ദേശലക്ഷ്യം എന്ന് ഭാരവാഹികൾ അറിയിച്ചു.
ശ്രീ. നിസാർ കൊല്ലം കൺവീനറും, ശ്രീ. വിനു ക്രിസ്റ്റി ജോയിന്റ് കൺവീനറും ആയി രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റിയിൽ ശ്രീ.ജഗത് കൃഷ്ണകുമാർ (കോ-ഓർഡിനേറ്റർ), ശ്രീ. കിഷോർ കുമാർ (ജോയിന്റ് കോ-ഓർഡിനേറ്റർ), ശ്രീ.ജെസ്‌ലിൻ ബെർണാഡ് (ട്രെഷറർ) , രാജ് കൃഷ്ണൻ (ജോയിന്റ് ട്രെഷറർ) എന്നിവരെ കൂടാതെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി സന്തോഷ് കുമാർ (സൽമാബാദ്), സജി കുമാർ (ഉമൽ ഹസം), അരുൺകുമാർ (സിത്ര), രഞ്ജിത്. ആർ പിള്ള (സൽമാനിയ), യാക്കൂബ് (മുഹറഖ്), അജിത് ബാബു (ഇസ ടൌൺ), സനു അലോഷ്യസ് – (ഹിദ്ദ്), അനീഷ് (മനാമ), ജിതിൻ (റിഫ), നവാസ് ജലാലുദ്ദീൻ (ഹമദ് ടൌൺ) എന്നിവരെയും തിരഞ്ഞെടുത്തു. കൂടുതൽ അംഗങ്ങളെ ചേർത്ത് കൊണ്ട് അടുത്ത മൂന്നു മാസത്തിനുള്ളിൽ സംഘടനയ്ക്ക് ഒരു ഭരണഘടനയും നിയമാവലിയും ഉണ്ടാക്കി പൊതു യോഗം കൂടി ഭരണസമിതി രൂപീകരിക്കാനും തീരുമാനിച്ചതായും ഭാരവാഹികൾ അറിയിച്ചു. ഈ കൂട്ടായ്മയിൽ അംഗങ്ങളാകുവാൻ താല്പര്യം ഉള്ളവർ 38395229, 37282255 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.