കേരളാ സോഷ്യൽ ആന്റ് കൾച്ചറൽ അസോസ്സിയേഷൻ (കെ.എസ്.സി.എ) ഓണാഘോഷം ‘ചിങ്ങനിലാവ്’ ന്റെ ലോഗോ പ്രകാശനം നടന്നു

മനാമ: കേരളാ സോഷ്യൽ ആന്റ് കൾച്ചറൽ അസോസ്സിയേഷൻ (കെ.എസ്.സി.എ) ഓണാഘോഷം ‘ചിങ്ങനിലാവ്’ ന്റെ ഭാഗമായി ലോഗോ പ്രകാശനവും ആഘോഷ കമ്മിറ്റി രൂപീകരണവും നടന്നു. കെ.എസ്.സി.എ യിൽ വച്ചു നടന്ന പരിപാടിയിൽ പ്രസിഡന്റ് സന്തോഷ് കുമാർ ആഘോഷ കമ്മിറ്റി കൺവീനർ പ്രവീൺ നായർക്ക് നൽകിക്കൊണ്ട് ലോഗോ പ്രകാശനം നിർവ്വഹിച്ചു. ആഘോഷത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി തുളസ്സി പിള്ള, വിനയചന്ദ്രൻ നായർ, മനോജ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ മൂന്നോളം സബ് കമ്മിറ്റികളും രൂപീകരിച്ചു.