കാശ്മീർ: ഇന്ത്യയുടെ നടപടിയിൽ പ്രതിഷേധിച്ച് പെരുന്നാൾ ദിനത്തിൽ റാലി നടത്തിയവർക്കെതിരെ നിയമ നടപടിയുമായി ബഹ്റൈൻ

മനാമ: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് റാലി നടത്തിയ പാക്കിസ്ഥാനികള്‍ക്കും ബംഗ്ലാദേശികള്‍ക്കുമെതിരെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം നിയമ നടപടിയെടുത്തു. മതപരമായ ആഘോഷങ്ങൾ ചൂഷണം ചെയ്യുന്നതും രാഷ്ട്രീയ അജണ്ടയ്ക്കായി ഉപയോഗിക്കുന്നതും നിയമനടപടികൾക്ക് കാരണമാകുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

അഹമ്മദ് അൽ ഫത്തേയിൽ (ഗ്രാൻഡ് മോസ്ക്) നടന്ന അനധികൃത സമ്മേളനത്തെ തുടർന്നാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. സംഭവത്തില്‍ പൊലീസ് നിമയനടപടികള്‍ ആരംഭിച്ചതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.