ഹജ്ജ് സീസണിന്റെ വിജയത്തിൽ സൗദി ആരോഗ്യമന്ത്രിയെ ബഹ്‌റൈൻ ആരോഗ്യമന്ത്രി അഭിനന്ദിച്ചു

മനാമ: ഹജ്ജ് സീസണിന്റെ വിജയത്തിൽ സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റാബിയയെ ബഹ്‌റൈൻ ആരോഗ്യമന്ത്രി ഫെയ്ക ബിൻത് സെയ്ദ് അൽ സാലിഹ് അഭിനന്ദിച്ചു. തീർഥാടകരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായിട്ടും സൗദി ആരോഗ്യ മന്ത്രാലയം നടത്തിയ ശ്രമങ്ങളെ ആരോഗ്യമന്ത്രി പ്രശംസിച്ചു. പകർച്ചവ്യാധികൾ തടയുന്നതിനും പ്രധാനപ്പെട്ട സാംക്രമിക രോഗികളെ നേരത്തേ കണ്ടെത്തുന്നതിനു സൗദി ആരോഗ്യ മന്ത്രാലയം ആവിഷ്‌കരിച്ച സമഗ്രമായ മുൻകൂർ പദ്ധതികളെ ബഹ്‌റൈൻ ആരോഗ്യമന്ത്രി പ്രശംസിച്ചു.