ഒഐസിസി പാലക്കാട് “സ്നേഹ ഭവനം” പദ്ധതിയുടെ മൂന്നാമത്തെ ഗഡു കൈമാറി

മനാമ: ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് “സ്നേഹ ഭവനം” പദ്ധതിയിലൂടെ പാലക്കാട് ജില്ലയിലെ തൃത്താലയിൽ നിർമ്മിച്ച് നൽകുന്ന വീടിന്റെ മൂന്നാമത്തെ ഗഡു കൈമാറി. കഴിഞ്ഞ വർഷം ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച വി.ടി ബൽറാം എം.എൽ.എ ഉദ്‌ഘാടകനായ പാലക്കാട് ഫെസ്റ്റിൽ വെച്ചാണ് സ്നേഹ ഭവനം പദ്ധതി പ്രഖ്യാപിച്ചത്. ജില്ല കമ്മിറ്റി പ്രസിഡന്റ് ജോജി ലാസർ അദ്ധ്യക്ഷനായ ചടങ്ങിൽ ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് സ്വാഗതം പറഞ്ഞു. സ്നേഹ ഭവനം കൺവീനർ നിസാർ കുന്നംകുളത്തിങ്ങൽ വീട് നിർമ്മാണത്തിന്റെ വിശദ വിവരങ്ങൾ അവതരിപ്പിച്ചു. ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഒഐസിസി ദേശീയ കമ്മിറ്റി പ്രസിഡന്റ് ബിനു കുന്നന്താനം എന്നിവർ മൂന്നാമത്തെ ഗഡു ഏറ്റു വാങ്ങി. ഒഐസിസി നേതാക്കളായ ജവാദ് വക്കം, ശങ്കരപ്പിള്ള,നസിമുദ്ധീൻ, അനിൽ കൊല്ലം, റംഷാദ് അയിലക്കാട്, അജി ബി ജോയ്, അനൂപ്, അനിൽ കോഴിക്കോട്, അലക്‌സാണ്ടർ കോശി, ജിയേഷ് എന്നിവർ സംബന്ധിച്ചു. ഷാജി ജോർജ് നന്ദി പറഞ്ഞു.