ഉംറ യാത്രക്കിടെ ദേഹാസ്വാസ്ഥ്യം, ബഹ്‌റൈനിൽ ഇറങ്ങേണ്ടി വന്ന ഇന്ത്യൻ വൃദ്ധ ദമ്പതികൾക്ക് തുണയായി ഐ സി ആർ എഫ് ഇടപെടൽ

subair kannur

മനാമ: ഉംറ യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു യാത്ര മദ്ധ്യേ ബഹറൈനിൽ ഇറങ്ങി ചികിത്സക്ക് വിധേയമാവേണ്ടി വന്ന ഉത്തരാഖണ്ഡിലെ ഹരിദ്വാർ സ്വദേശികൾക്കു തുണയായി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ സി ആർ എഫ്) – ഇന്ത്യൻ എംബസി ഇടപെടൽ. തീർഥാടന സംഘത്തോടൊപ്പം ഗൾഫ്‌ എയർ വിമാനത്തിൽ ഡൽഹി എയർപോർട്ടിൽ നിന്നും ഉംറ യാത്രക്ക് പുറപ്പെട്ടതായിരുന്നു ദമ്പതികൾ. എന്നാൽ യാത്ര മദ്ധ്യേ സലിം സരായ് എന്ന ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇദ്ദേഹത്തെയും ഭാര്യയെയും ഗൾഫ് എയർ അധികൃതർ ബിഡിഎഫ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

അടിയന്തിര സർജറിക്കു ശേഷം കഴിഞ്ഞ ദിവസമായിരുന്നു സലീമും ഭാര്യയും ഡിസ്ചാർജ് ആയതു. ജനുവരി 2 വരെ യാത്ര ഒഴിവാക്കാൻ നിർദേശം കൂടി ലഭിച്ചതോടെ ഹോസ്പിറ്റൽ വരെ മുഴുവൻ ചിലവും വഹിച്ചിരുന്ന ഗൾഫ് എയർ അധികൃതർ ഇന്ത്യൻ എംബസിയെ സമീപിക്കുകയായിരുന്നു. എംബസി മുഖാന്തരം ഐ സി ആർ എഫ് ചെയർമാൻ അരുൾ ദാസ്, പ്രതിനിധി സുബൈർ കണ്ണൂർ, വോളണ്ടീർ സൈനൽ എന്നിവർ ദമ്പതികളെ കണ്ടുമുട്ടുകയും ചെയ്തു.

ഇതുപ്രകാരം ഇവരുടെ പ്രശ്നങ്ങൾ മനസിലാക്കുകയും ജനുവരി രണ്ടു വരെയുള്ള മുഴുവൻ താമസ – അടിയന്തിര ചെലവുകളുമടക്കം വൃദ്ധ ദമ്പതികൾക്ക് വേണ്ട സുരക്ഷയൊരുക്കാൻ ആവിശ്യമായ നടപടികളെല്ലാം തന്നെ കൈക്കൊണ്ടതായി ഇടപെടൽ നടത്തിയ ഐ സി ആർ എഫ് പ്രതിനിധി സുബൈർ കണ്ണൂർ ബഹ്‌റൈൻ വാർത്തയോട് പറഞ്ഞു. ജനുവരി 2 ന് സുരക്ഷിതമായി നാട്ടിൽ എത്തിക്കാനുള്ള മുഴുവൻ നടപടികളും ഗൾഫ് എയർ അധികൃതരുമായി സംസാരിച്ച് ഉറപ്പു വരുത്തുകയും ശേഷം സൗദിയിലുള്ള ഇവരുടെ മകന് തന്റെ മാതാപിതാക്കളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തിയ സന്ദേശം കൈമാറാനും സാധിച്ചതായി സുബൈർ കണ്ണൂർ കൂട്ടിച്ചേർത്തു.

ബഹ്‌റൈൻ പ്രവാസ ലോകത്തു ഇന്ത്യൻ സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്ക് ക്രിയാത്മകമായ ഇടപെടലുകളിലൂടെ പരിഹാരം കാണാൻ തങ്ങളാലാവും വിധം പരിശ്രമിക്കുന്ന സഹജീവി സ്നേഹമുള്ള ഐ സി ആർ എഫ് പോലുള്ള സംഘടനകളുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം തന്നെയെന്ന് വിവിധ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങൾ അഭിപ്രായപ്പെടുകയുണ്ടായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!