മനാമ: റിഫയിലെ വീട്ടിൽ വെള്ളിയാഴ്ച ഉണ്ടായ തീ പിടുത്തത്തിൽ പൊള്ളലേറ്റ് ചികത്സയിലായിരുന്ന പത്ത് വയസുകാരൻ ഇന്നലെ മരിച്ചു. അഞ്ച് വയസുള്ള സഹോദരനോടൊപ്പം ഒന്നാം നിലയിലെ മുറിയിൽ കിടന്ന് ഉറങ്ങുമ്പോളാണ് തീ പടർന്ന് കുട്ടിക്ക് പൊള്ളലേറ്റത്. മൂത്ത സഹോദരൻ (12) താഴത്തെ നിലയിലെ മുറിയിൽ ഉറങ്ങുകയായിരുന്നു. സഹോദരന്മാരെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പത്ത് വയസുകാരന് 91 ശതമാനം പൊള്ളലേറ്റിരുന്നു.
