വടകര മണ്ഡലം വൈറ്റ് ഗാർഡിനു ബഹ്‌റൈൻ വടകര മണ്ഡലം കെഎംസിസിയുടെ പെരുന്നാൾ സമ്മാനം

മനാമ: പ്രളയം മൂലം കണ്ണീർ കയത്തിലാണ്ട കേരളീയ ജനതക്ക് താങ്ങും തണലുമായി വർത്തിക്കുന്ന യൂത്ത് ലീഗ് വൈറ്റ് ഗാർഡ് സേന കേരളത്തിലങ്ങോളമിങ്ങോളം വിസ്മയം സൃഷ്ടിക്കുമ്പോൾ ഇങ് നമ്മുടെ വടകര മേഖലയിലും വെള്ളപൊക്കം കൊണ്ട് ദുരിതത്തിലാണ്ട, താമസിക്കാൻ കഴിയാതെ സ്വന്തം വീട് ത്യജിച്ചു ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടേണ്ടി വന്നവർക്കു മുമ്പിൽ മാലാഖമാരെ പോലെ ജീവൻ പോലും നോക്കാതെ പ്രവർത്തിക്കുന്ന വടകര മണ്ഡലം വൈറ്റ് ഗാർഡിനു വീടുകളും റോഡുകളും വൃത്തിയാക്കാനും, പൊട്ടി വീണ മരങ്ങളും മറ്റും നീക്കം ചെയ്യാനും ആവശ്യമായ സാധന സാമഗ്രികൾ ബഹ്‌റൈൻ കെഎംസിസി വടകര മണ്ഡലം കമ്മിറ്റി ഒറ്റ ദിവസം കൊണ്ട് ശേഖരിച്ചു നൽകി.

മനാമ കെഎംസിസി ആസ്ഥാനത്തു വെച്ച് ബലി പെരുന്നാൾ ദിനത്തിൽ നടന്ന ലളിതമായ ചടങ്ങിൽ കെഎംസിസി സീനിയർ നേതാവ് സി കെ അബ്ദുൽ റഹിമാൻ സാഹിബിനു മണ്ഡലം കെഎംസിസി സെക്രട്ടറി അഷ്‌കർ വടകര ഫണ്ട് കൈമാറി. കുട്ടൂസ മുണ്ടേരി, മുസ്തഫ കെ പി, സിദ്ധീഖ് കണ്ണൂർ, ഫൈസൽ കണ്ടിത്താഴ, അസ്‌ലം വടകര, സൂപ്പി ജീലാനി, അഷ്‌റഫ് അഴിയൂർ, മുനീർ ഒഞ്ചിയം, അൻവർ വടകര, അൻസാർ കണ്ണൂക്കര, ആഫീസ് വള്ളിക്കാട്, ഹുസൈൻ വടകര തുടങ്ങിയവർ സന്നിഹിതരായിരുന്നു.