ചൂടുകാലം ചര്മരോഗങ്ങളുടെ കാലമാണ്. ഈ സമയത്തു പല മിഥ്യ ധാരണകളുള്ള പലരും ഭയപ്പെടുന്ന ഒരു ചര്മരോഗത്തെയും ചികിത്സാ രീതികളെയും കുറിച്ചറിയാം.
സോറിയാസിസ്:
ത്വക്ക് രോഗങ്ങളുടെ രാജാവ് എന്ന് പറയാവുന്ന രോഗമാണ് സോറിയാസിസ്. ഇത് ദീർഘ കാലം നീണ്ടു നിക്കുന്ന ഓട്ടോ ഇമ്മ്യൂൺ രോഗമാണ്. ഓട്ടോ ഇമ്മ്യൂൺ രോഗം എന്നാൽ ശരീരത്തിന് ഉപയോഗപ്രദമായവ തന്നെ രോഗ കാരണമാകുന്ന അവസ്ഥയാണ്. മുൻവിധിയോടു കൂടിയാണ് ആളുകൾ ഈ രോഗത്തെ കാണുന്നത്. പൂർണ്ണമായും ചികിത്സിച്ചു മാറ്റാൻ കഴിയില്ലെങ്കിലും നിയന്ത്രണത്തിലാക്കാൻ കഴിയുന്ന ഒരു രോഗമാണ് സോറിയാസിസ്. മാത്രമല്ല സ്പര്ശനത്തിലൂടെ പകരുകയുമില്ല.
ചൊറിച്ചിലുള്ള വരണ്ട ചുവന്നു വെളുത്ത ശല്ക്കങ്ങളായാണ് ഇത് ചർമ്മത്തിൽ കാണപ്പെടുന്നത്. ശരീരത്തിന്റെ ഒരു ഭാഗത്തു മാത്രമായും തീവ്രത അനുസരിച്ചു ശരീരം മുഴുവൻ വ്യാപിക്കാനും സാധ്യതയുള്ള രോഗമാണ് സോറിയാസിസ്. ശരിയായ വിധത്തിൽ ചികിത്സിച്ചില്ലെങ്കിൽ ചർമ്മത്തെ മാത്രമല്ല ശ്വാസകോശം, ഹൃദയം, കരൾ, കണ്ണ്, സന്ധി എന്നിവയൊക്കെ ബാധിക്കാൻ സാധ്യതയുണ്ട്. സോറിയാസിസ് ഏതു പ്രായക്കാർക്കും വരാമെങ്കിലും 15 മുതൽ 35 വയസ്സു വരെയുള്ള പ്രായക്കാരിലാണ് കൂടുതലും കണ്ടു വരുന്നത്.
പ്രധാനമായും 5 തരം സോറിയാസിസ് ആണ് ഉള്ളത്.
പ്ളേക്ക് സോറിയാസിസ്: 90% ആളുകളിലും കാണപ്പെടുന്നത് സോറിയാസിസ് വൾഗാരിസ് എന്ന പ്ളേക്ക് സോറിയാസിസ് ആണ്. ഇത് കൈമുട്ടുകളിലും കാൽമുട്ടുകളിലും തലയോട്ടിയിലുമാണ് കാണപ്പെടുന്നത്.
ഗുട്ടെറ്റ് സോറിയാസിസ്:10% ആളുകളിലും കാണപ്പെടുന്ന ഗുട്ടെറ്റ് വളരെ ചെറിയ പ്രായത്തിൽ തന്നെ കണ്ടുവരാറുണ്ട്.
ഇൻവെർസ് സോറിയാസിസ്: ശരീരത്തിന്റെ ഇടുക്കുകളിൽ കാണപ്പെടുന്ന ഇൻവെർസ് സോറിയാസിസ് ആണ് മൂന്നാമത്തെ തരം. കക്ഷത്തും തുടയിടുക്കുകളിലും സ്ത്രീകളിൽ മുലയിടുക്കുകളിലുമാണ് ഇത് കാണപ്പെടുന്നത്.
പുസ്സുലാർ സോറിയാസിസ്: പഴുപ്പുനിറഞ്ഞ കുമിളകളായാണ് പുസ്സുലാർ സോറിയാസിസ് ശരീരത്തിൽ കാണപ്പെടുന്നത്.
എറിത്രോടെർമിക് സോറിയാസിസ്: ശരീരം മുഴുവൻ പടർന്ന രീതിയിൽ കാണപ്പെടുന്നു. ഇത് മുകളിൽ പറഞ്ഞ ഏതു തരം സോറിയാസിസിൽ നിന്നും ഉണ്ടായേക്കാവുന്ന ഒന്നാണ്. ചുവന്ന തടിച്ച തൊലിപ്പുറത്തു വെള്ള നിറത്തിലുള്ള ശല്ക്കങ്ങൾ (scales ) കാണുന്നതാണ് സോറിയാസിസിന്റെ പ്രധാന രോഗലക്ഷണം. പുകയുന്ന പോലുള്ള ചൊറിച്ചിലും വരണ്ട ചർമ്മത്തിൽ ചോര പൊടിയുന്ന വിള്ളലുകളും പഴുപ്പ് നിറഞ്ഞ കുരുക്കളും ഇതിന്റെ ലക്ഷണങ്ങളാണ്.
പാരമ്പര്യമാണ് സോറിയാസിസ് വരാനുള്ള പ്രധാന കാരണം. മാനസിക സമ്മർദ്ദം, കാലാവസ്ഥ വ്യതിയാനം, ജീവിതശൈലി ഇവയൊക്കെ രോഗത്തെ കൂടുതൽ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളാണ്. HIV ബാധിതർക്കും ചില മരുന്നുകളുടെ പാർശ്വഫലമായും സോറിയാസിസ് കണ്ടുവരാറുണ്ട്. സാധാരണയായി പുതിയ ചര്മകോശങ്ങൾ വളർച്ച പ്രാപിക്കാൻ 30 മുതൽ 35 ദിവസം എടുക്കും. എന്നാൽ ഈ രോഗാവസ്ഥയിൽ കോശങ്ങൾ 2 മണിക്കൂർ മുതൽ 48 മണിക്കൂർ സമയത്തിനുള്ളിൽ വളർച്ച പ്രാപിക്കുകയും പുതിയ കോശങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. രക്തത്തിലെ പ്രതിരോധകോശങ്ങളുടെ (Tlymphocytes) അസന്തുലിതമായ പ്രവർത്തനം കാരണമാണ് ഇത് സംഭവിക്കുന്നത്. ഇത് സോറിയാസിസിനു കാരണമാകുന്നു.
രോഗനിർണയത്തിന് പ്രത്യേക രക്തപരിശോധന ആവശ്യമില്ല. ഒരു ചര്മരോഗവിദഗ്ധന് ലക്ഷണങ്ങൾ കണ്ടു തന്നെ രോഗം നിർണയിക്കാൻ സാധിക്കും. അത്യാവശ്യമെങ്കിൽ സ്കിൻ ബിയോപ്സി ചെയ്തു സ്ഥിതീകരിക്കാവുന്നതാണ്.
പൂർണമായും ചികിത്സിച്ചു മാറ്റാവുന്ന രോഗമല്ല സോറിയാസിസ്. രോഗലക്ഷണത്തിനനുസരിച്ചാണ് ചികിത്സ. രോഗത്തിന്റെ മൂർച്ഛക്കനുസരിച്ചും ചികിത്സയിൽ മാറ്റം വരാം. ചിലർക്ക് പുറമെ പുരട്ടാവുന്ന ലേപനം മാത്രം മതിയാകും. മറ്റുചിലർക്ക് അതിനോട് കൂടിത്തന്നെ കഴിക്കാനുള്ള ഗുളികകളും ആവശ്യമായി വരും. ശ്വേത കോശങ്ങളുടെ പ്രവർത്തനങ്ങളെ നിർവീര്യമാകുന്ന ഇൻജെക്ഷൻ ഉപയോഗിച്ച് രോഗത്തെ നിയന്ത്രണ വിധേയമാക്കാവുന്നതാണ്. നിയന്ത്രണവിധേയമായാൽ വരാതിരിക്കാനുള്ള മുൻകരുതൽ മതിയാകും. അതിനു UV ഫോട്ടോതെറാപ്പി ചെയ്യാവുന്നതാണ്. പ്രത്യേക വേവ് ലെങ്ങ്തിലുള്ള സൂര്യപ്രകാശം ശരീരത്തിൽ പതിപ്പിച്ചുള്ള ചികിത്സയാണിത്.
അമിതവണ്ണം, പുകവലി, മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണക്രമം, എന്നിവയെല്ലാം സോറിയാസിസിന് കൂടുതല്‍ ദോഷകരമാണ്. ആരോഗ്യകരമായ ഭക്ഷണക്രമം, ദിവസേനയുള്ള വ്യായാമം, പര്യാപ്തമായ ഉറക്കം എന്നിവയാണ് ഏറ്റവും പ്രധാനം. പ്രത്യേകിച്ചും സോറിയാസിസ് സാധ്യതകൂടുതല്‍ ഉള്ളവര്‍ ചിട്ടയായ ജീവിതശൈലി പിന്തുടരുന്നത് സോറിയാസിസ് അനുബന്ധ പ്രശ്‌നങ്ങളെ ഒഴിവാക്കാന്‍ സഹായിക്കും.
സോറിയാസിസ് വരാതിരിക്കാൻ പ്രത്യേക മുൻ കരുതലുകൾ ഒന്നും തന്നെയില്ലെങ്കിലും വന്നു കഴിഞ്ഞാൽ കൂടാതിരിക്കാൻ ജീവിതശൈലിയിലെ മാറ്റങ്ങൾ കൊണ്ട് സാധിക്കുമെന്ന് ചുരുക്കം. ഫോട്ടോതെറാപ്പി വിദഗ്ദ്ധ ഉപദേശം അനുസരിച്ചു കൃത്യമായ ഇടവേളകളിൽ ചെയ്യേണ്ട ഒന്നാണ്. ബഹറൈനിൽ അൽഹിലാൽ ഹോസ്പിറ്റലിൽ ചിലവുകുറഞ്ഞ ഫലപ്രദമായ ഫോട്ടോതെറാപ്പി സേവനവും പരിശോധനകളും ഡോക്ടർ ഗോപി കൃഷ്ണന്റെയും ഡോക്ടർ സിതാരയുടെയും നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നു.
സോറിയാസിസിനെ കുറിച്ചുള്ള സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും ബഹ്‌റൈനിലെ മികച്ച ഡെര്മറ്റോളജിസ്റ്റുകളുടെ സേവനം ലഭ്യമാക്കാം
അപ്പോയ്ന്റ്മെന്റിന് ബന്ധപ്പെടാം:
വിളിക്കേണ്ട നമ്പർ: +97317344700
വാട്സ് ആപ്പ്: +97333244700