ഇന്ത്യ 73-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിൽ; ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയിൽ അംബാസഡർ അലോക് കുമാർ സിൻഹ പതാക ഉയർത്തി

മനാമ: ഇന്ത്യയുടെ എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിൽ ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയിൽ അംബാസഡർ അലോക് കുമാർ സിൻഹ പതാക ഉയർത്തി. രാവിലെ 6.45 ന് സീഫ് ഡിസ്ട്രിക്ടിലെ ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിലാണ് അംബാസഡർ പതാക ഉയർത്തിയത്. അദ്ദേഹം ഇന്ത്യൻ പ്രസിഡന്റ് രാം നാഥ് കോവിന്ദിന്റെ സന്ദേശം വായിക്കുകയും സ്‌കൂൾ വിദ്യാർത്ഥികൾ ദേശസ്നേഹ ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ബഹ്‌റൈനിലെ ഇന്ത്യക്കാർ ഇന്ന് രാജ്യത്തിന്റെ 73-ാമത് സ്വാതന്ത്ര്യദിനം നിരവധി പരിപാടികളോടെയാണ് ആഘോഷിക്കുന്നത്.

ബഹ്‌റൈനിൽ താമസിക്കുന്ന കുടുംബങ്ങളടക്കം നിരവധി ഇന്ത്യൻ പൗരന്മാർ പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുത്തു. വിവിധ സംഘടനകളുടെ പരിപാടികളും ചർച്ചാ സദസും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.