വി കെ എൽ – അൽ നമൽ ഗ്രൂപ്പ് ചെയർമാൻ ഡോ.വർഗ്ഗീസ് കുര്യന് സാമൂഹിക പ്രതിബദ്ധത പുലർത്തുന്ന മികച്ച സംരംഭകനുള്ള പുരസ്കാരം

മനാമ: പ്രമുഖ മലയാളി വ്യവസായിയും വി കെ എൽ അൽ നമൽ ഗ്രൂപ്പ് ചെയർമാനുമായ ഡോ. വർഗീസ് കുര്യന് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസിന്റെ (ആർ.ജി.ഐ.സി.എസ്) സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച സംരംഭകനുള്ള പുരസ്‌കാരം. തിരുവനന്തപുരം അപ്പോളോ ഡിമോറയിൽ വെച്ച് ‘പ്രളയാനന്തര കേരളത്തിൻറെ പുനർ നിർമാണം; മുന്നോട്ടുള്ള വഴി’ എന്ന വിഷയത്തിൽ നടന്ന കോൺക്ലേവിൻറെ ഉദ്‌ഘാടന ചടങ്ങിൽ കേരള ഗവർണർ പി സദാശിവം വർഗീസ് കുര്യന് അവാർഡ് സമ്മാനിച്ചു. ഫലകവും ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ഡോ. ശശി തരൂർ എം.പി എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.