ബഹ്‌റൈനിൽ 73% പ്രവാസികളുടെയും മാസവരുമാനം 200 BD യിൽ താഴെ

മനാമ: ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെ (ജി.ഓ.എസ്.ഐ) കണക്കനുസരിച്ച് ഇൻഷ്വർ ചെയ്ത പ്രവാസികളിൽ 73% പേർക്കും മാസശമ്പളം 200 ദിനാറിന് താഴെ മാത്രമെന്ന് റിപ്പോർട്ട്. 2019 ന്റെ ആദ്യ പകുതി വരെയുള്ള കണക്കനുസരിച്ച് ഇൻഷ്വർ ചെയ്ത പ്രവാസി തൊഴിലാളികളുടെ എണ്ണം 481,393 ആയിരുന്നു. അവരിൽ ഭൂരിഭാഗവും പുരുഷന്മാരാണ് (442,049 പേർ). അതേസമയം ഇൻഷ്വർ ചെയ്ത സ്ത്രീ തൊഴിലാളികളുടെ എണ്ണം 39,344 ആണ്. GOSI ഇൻഷ്വർ ചെയ്ത പ്രവാസികളുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം കുറവാണ് രേഖപ്പെടുത്തിയത്. ഇൻഷ്വർ ചെയ്ത പ്രവാസികളിൽ 19,026 പേർക്ക് മാസ ശമ്പളം 1,000 ദിനാറിന് മുകളിലുണ്ട്. ഇത് മൊത്തം ഇൻഷ്വർ ചെയ്ത പ്രവാസികളിൽ 4% മാത്രമാണ്.