നവംബറിൽ ബഹ്‌റൈൻ മയോ ക്ലിനിക് കാർഡിയോവാസ്കുലർ കോൺഫറൻസിന് ആതിഥേയത്വം വഹിക്കും

മനാമ: ആറാമത്തെ മയോ ക്ലിനിക് കാർഡിയോവാസ്കുലർ കോൺഫറൻസ് നവംബർ 6 മുതൽ 9 വരെ ബഹ്‌റൈനിൽ നടക്കും. സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് പ്രസിഡന്റ് ലെഫ്റ്റനന്റ് ജനറൽ ഡോ.ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ നേതൃത്വത്തിൽ മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ കാർഡിയാക് സെന്റർ യുഎസിലെ മയോ ക്ലിനിക് സെന്ററുമായി സഹകരിച്ചാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. ഈ വർഷത്തെ കോൺഫറൻസിൽ ബഹ്‌റൈനിൽ നിന്നും ലോകമെമ്പാടുമുള്ള 15 ലധികം രാജ്യങ്ങളിൽ നിന്നും 250 ലധികം ആളുകൾ പങ്കെടുക്കും. മയോ ക്ലിനിക് യുഎസിനെ പ്രതിനിധീകരിച്ച് 14 ഓളം മുതിർന്ന കൺസൾട്ടന്റ് കാർഡിയോളജിസ്റ്റുകൾ വിവിധ ഹൃദയ സംബന്ധമായ അസുഖങ്ങളെക്കുറിച്ച് 35 പ്രഭാഷണങ്ങൾ നാല് ദിവസങ്ങളിലായി നടത്തും.