മഴക്കെടുതി: മരിച്ചവരുടെ എണ്ണം 115 ആയി; കവളപ്പാറയിലും പുത്തുമലയിലും കാണാതായവർക്കായി തെരച്ചിൽ തുടരുന്നു

കനത്ത മഴയിലും ഉരുൾപൊട്ടലിലും സംസ്ഥാനത്താകെ മരിച്ചവരുടെ എണ്ണം 115 ആയി. കവളപ്പാറയിലും പുത്തുമലയിലും കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരുകയാണ്. കവളപ്പാറയിൽ നിന്ന് സൈനികന്റെ അടക്കം ഇതുവരെ 40 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനി 19 പേരെ കണ്ടെത്താനുണ്ട്. പുത്തുമലയിൽ നിന്ന് ഏഴ് പേരെയാണ് കണ്ടെത്താനുള്ളത്. അഞ്ച് ദിവസമായി നടത്തിയ തെരച്ചിലിൽ പുത്തുമലയിൽ നിന്ന് ആരെയും കണ്ടെത്താനായില്ല. ഭൂഗർഭ റഡാർ സംവിധാനം ഉപയോഗിച്ച് കവളപ്പാറയിൽ തിരച്ചിൽ നടത്തും