ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബഹ്‌റൈൻ സന്ദർശനം; രജിസ്ട്രേഷനും വിവരങ്ങൾക്കുമായി ഔദ്യോഗിക വെബ്സൈറ്റ് ഇന്ത്യൻ എംബസി പുറത്തിറക്കി

മനാമ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബഹ്‌റൈൻ സന്ദർശനത്തിന്റെ ഭാഗമായി ജനങ്ങൾക്ക് അദ്ദേഹവുമായി സംബന്ധിക്കുന്നതിനുള്ള രജിസ്ട്രേഷനായി ഇന്ത്യൻ എംബസി ഔദ്യോഗിക വെബ്സൈറ്റ് പുറത്തിറക്കി. പരിപാടിയിൽ പങ്കെടുക്കുവാനും കൂടുതൽ വിവരങ്ങൾ അറിയുവാനും http://www.indianpminbahrain.com/ എന്ന വെബ്‌സൈറ്റിൽ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇന്ത്യൻ എംബസി ട്വിറ്റർ അക്കൗണ്ടിലൂടെയാണ് രജിസ്ട്രേഷൻ വിവരങ്ങൾ പുറത്തുവിട്ടത്.