വിദേശ വനിത റോഡിലൂടെ നഗ്നയായി നടന്ന സംഭവം: അറസ്റ്റിലായ യുവാവിന്റെ മാതാവ് കോടതിക്ക് കത്തെഴുതി

മനാമ : ഒരു ബഹ്റൈനി മാതാവ് തന്റെ മകന് മാപ്പ് നൽകണമെന്ന് അപേക്ഷിച്ച് കൊണ്ട് കോടതി ജഡ്ജിക്ക് കത്തെഴുതി. വിദേശ വനിത തിരക്കുള്ള റോഡിലൂടെ നഗ്നയായി നടന്ന സംഭവത്തിൽ അറസ്റ്റിലായ യുവാവിന്റെ മാതാവാണ് ജഡ്ജിക്ക് കത്തെഴുതിയത്.

ഹൈ ക്രിമിനൽ കോടതിയിലെ ജഡ്ജിക്കാണ് 57 വയസ്സു പ്രായമുള്ള വീട്ടമ്മ കത്തെഴുതിയത്. മകന്റെ ജീവിതം ജയിലിനുള്ളിൽ തീർന്ന് പോകുന്നത് താങ്ങാൻ കഴിയില്ലായെന്നും, മകന് തെറ്റുതിരുത്താൻ ഒരവസരം കൂടി നൽകണമെന്നായിരുന്നു കത്തിൽ.

നിരോതിധ ലഹരി പദാർത്ഥമായ ഹാഷിഷിന്റെ ഉപയോഗത്തെ തുടർന്നാണ് ഇറ്റാലിയൻ വനിത നഗ്നയായി നടന്നത്. ഇവരെ പോലിസ് ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.തുടർന്നു നടന്ന ചോദ്യം ചെയ്യലിലാണ് ബഹ്റൈൻ പൗരനായ കാമുകനിൽ നിന്നാണ് ഹാഷിഷ് ലഭിച്ചതെന്ന് യുവതി മൊഴി നൽകിയതിനെ തുടർന്നാണ് യുവാവ് അറസ്റ്റിലായത്.