ബഹ്‌റൈൻ ലാൽ കെയെർസ് 2019  കലണ്ടർ നടൻ ജയസൂര്യ പ്രകാശനം ചെയ്തു

മനാമ: ബഹ്‌റൈന്‍  ലാല്‍ കെയെര്‍സ് & മോഹന്‍ലാല്‍ ഫാന്‍സ്‌ ഓണ്‍ലൈന്‍ യൂണിറ്റിന്‍റെ 2019 ലെ കലണ്ടർ പ്രകാശനം പ്രശസ്ത മലയാള സിനിമാ താരം ജയസൂര്യ നിര്‍വഹിച്ചു. ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് 2018 ല്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്. ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ, സെക്രെട്ടറി ഫൈസല്‍ എഫ് എം, ട്രെഷറര്‍ ഷൈജു, മറ്റു എക്സിക്യുട്ടീവ്‌ അംഗങ്ങളായ മനോജ് മണികണ്ഠൻ, ജസ്റ്റിൻ ഡേവിസ്, കിരീടം ഉണ്ണി, വിഷ്ണു, അജീഷ് മാത്യു, ജിതിൻ എന്നിവര്‍ സംബന്ധിച്ചു.