ഐ.വൈ.സി.സി ബഹ്‌റൈൻ “സ്വാതന്ത്ര്യദിന സ്‌മൃതി സംഗമം” സംഘടിപ്പിച്ചു

മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 73 – മത് സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി “സ്വാതന്ത്ര്യദിന സ്‌മൃതി സംഗമം” സംഘടിപ്പിച്ചു. ഗുദേബിയയിൽ വച്ചുനടന്ന ചടങ്ങിൽ നിരവധി ആളുകൾ പങ്കെടുത്തു. ബ്രിട്ടിഷുകാരുടെ അടിമത്വത്തിൽ നിന്ന് നമുക്ക് സ്വതന്ത്രം ലഭിച്ചിട്ട് 73 വർഷം പിന്നിടുന്ന ഈ ദിനത്തിൽ ഇന്ത്യയുടെ സ്വതന്ത്രത്തിനുവേണ്ടി അഹോരാത്രം പ്രവർത്തിച്ച സമരനായകരായ മഹാത്മാ ഗാന്ധിജി, സുബാഷ് ചന്ദ്രബോസ്‌, ജവഹലാൽ നെഹ്‌റു തുടങ്ങിയവരേയും ഇന്ത്യക്കുവേണ്ടി ജീവത്യാഗം ചെയ്ത ധീര ദേശാഭിമാനികളെയും ചടങ്ങിൽ അനുസ്മരിച്ചു.

രാജ്യത്തിന്റെ ഐക്യവും, അഖണ്ഡതയും കാത്തുസൂക്ഷിക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന മഹത്തയ മതേതര പ്രസ്ഥാനത്തിന് മാത്രമേ സാധിക്കുവെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപെട്ടു. ദേശീയ പ്രിസിഡന്റ് ബ്ലസ്സൻ മാത്യു യോഗം ഉത്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി റിച്ചി കളത്തുരേത്ത് സ്വാഗതവും, ജോയിൻ ട്രെഷറർ മൂസാ കോട്ടക്കൽ നന്ദിയും പ്രകാശിപ്പിച്ചു.