മനാമ: ബഹ്‌റൈൻ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (എൻ.എസ്.എസ് ) ഓണത്തിനനുബന്ധിച്ചു ചിങ്ങ നിലാവ് എന്ന പേരിൽ പ്രത്യേക ഓണാഘോഷ പരിപാടി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബഹ്‌റൈനിലെ പൊതുസമൂഹത്തിന് എല്ലാവർക്കും ഭാഗഭാക്കാകാൻ കഴിയുന്ന വിധത്തിൽ വിവിധ മത്സരങ്ങളും കലാപരിപാടികളും എന് എസ് എസ് ആസ്‌ഥാനത്ത് വച്ചും ഇന്ത്യൻ ക്ലബ്ബിൽ വച്ചുമാണ് നടക്കുക. സെപ്റ്റംബർ 8 ന് വനിതാവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഗുദൈബിയ എൻ എസ് എസ് ആസ്‌ഥാനത്ത് വച്ച് പായസ മത്സരം സംഘടിപ്പിക്കും.
സെപ്റ്റംബർ 19ന് ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടക്കുന്ന പരിപാടിയിൽ കഥകളി ആചാര്യനും സിനിമാ പിന്നണി ഗായകനുമായ കോട്ടക്കൽ മധുവും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ തുടർന്ന് തിരുവാതിര മത്സരം തുടങ്ങിയ പരിപാടികൾ അരങ്ങേറും, ഇന്ത്യൻ ക്ലബ്ലിലും, എൻ.എസ്സ്. എസ്സ് ആസ്ഥാനത്തും അരങ്ങേറുന്ന വൈവിധ്യമാർന്ന പരിപാടികൾ 27 ന് ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന സദ്യയോടെ അവസാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് സന്തോഷ്‌കുമാർ,ആക്ടിംഗ് സെക്രട്ടറി രാധാകൃഷ്ണൻ,വൈസ് പ്രസിഡന്റ് ഗോപകുമാർ,ചിങ്ങനിലാവ് കൺവീനർ പ്രവീൺ നായർ, ഓണസദ്യ കൺവീനർ തുളസി പിള്ള,സ്പോർട്സ് സെക്രട്ടറി ബാലചന്ദ്രൻ കൊന്നക്കാട് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.