ബഹ്‌റൈനിൽ കിംഗ് ഫിഷിനെ പിടിക്കുന്നതിൽ രണ്ട് മാസത്തേക്ക് നിരോധനം ഏർപ്പെടുത്തി

മനാമ: ബഹ്‌റൈനിൽ രണ്ട് മാസത്തേക്ക് കിംഗ് ഫിഷിനെ പിടിക്കുന്നതിൽ നിരോധനം ഏർപ്പെടുത്തി. ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെയാണ് നിരോധനം ഏർപ്പെടുത്തിയത്. ഇതിനിടയിൽ മത്സ്യത്തൊഴിലാളികളെ കിംഗ്ഫിഷ് പിടിക്കാനോ വിൽക്കാനോ അനുവദിക്കില്ല. കുറഞ്ഞുവരുന്ന മത്സ്യ ശേഖരം നികത്താനും സമുദ്രജീവിതത്തിൽ സന്തുലിതാവസ്ഥ കൈവരിക്കാനുമാണ് നിരോധനം ലക്ഷ്യമിടുന്നത്.