മനാമ: 10 കിലോമീറ്റർ അകലെയുള്ള ലാംപോസ്റ്റുകളിലെ തകരാറുകൾ കണ്ടെത്താൻ അപ്ലിക്കേഷൻ രൂപകൽപ്പന ചെയ്ത് മൂന്ന് ബഹ്‌റൈൻ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ. യൂണിവേഴ്‌സിറ്റിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് പഠിക്കുന്ന അലി അബ്ദുൽ വഹിദ്, അഹമ്മദ് അൽ ജലാഹ്മ, അലി ഇബ്രാഹിം എന്നിവർ അടുത്തിടെ കാമ്പസിൽ നടന്ന ഗ്രേജ്വഷൻ പ്രോജക്ട് എക്സിബിഷനിലാണ് അവരുടെ അപ്ലിക്കേഷൻ പ്രദർശിപ്പിച്ചത്.
സെൻസറുകളിലൂടെ തെരുവ് ലാംപോസ്റ്റുകളിലെ തകരാറുകൾ കണ്ടെത്താൻ കഴിയുന്ന ഒരു സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്യുകയായിരുന്നു പ്രോജക്ടിന്റെ ഉദ്ദേശ്യമെന്ന് അബ്ദുൽ വഹിദ് പറഞ്ഞു. ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഫാർസ് മന്ത്രാലയത്തിന് അന്വേഷണ സംഘത്തെ അയയ്‌ക്കാതെ തന്നെ പ്രശ്‌നങ്ങൾ തിരിച്ചറിയുന്നതിനും മന്ത്രാലയത്തിലെ കൺട്രോൾ റൂമിലേക്ക് ഒരു അറിയിപ്പ് അയയ്‌ക്കുന്നതിനും ഈ അപ്ലിക്കേഷനിലൂടെ സാധിക്കും. വിദ്യാർത്ഥികൾ മന്ത്രാലയം സന്ദർശിച്ച ശേഷം ഇന്ന് നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് ഇതെന്ന് മനസിലാക്കിയശേഷമാണ് അപ്ലിക്കേഷൻ രൂപകൽപ്പന ചെയ്യാൻ തീരുമാനിച്ചത്.