കെ. പി.എഫ്‌ കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനം നടത്തി

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ്‌) പ്രവർത്തകർ ബഹ്‌റൈൻ അംഗങ്ങളിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ച് കോഴിക്കോട് ജില്ലയിലെ പ്രളയത്തിന്റെ ഭാഗമായി വിഷമതകൾ അനുഭവിക്കുന്ന പ്രദേശങ്ങളിൽ ഒന്നരലക്ഷത്തിലധികം രൂപയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി.

കെ. പി. എഫ്‌ ഭാരവാഹികളായ സുധീർ തിരുനിലത്ത്‌, വേണു വടകര, സവിനേഷ്‌, ഹരീഷ്, അഷ്‌റഫ്, ജോണി താമരശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ ഭക്ഷണ സാധനങ്ങളും, പുതപ്പ്, വസ്ത്രം തുടങ്ങിയ അവശ്യ സാധനങ്ങൾ വടകര, പയ്യോളി, മണിയൂർ, ഇടിഞകടവ്, കുറ്റ്യാടി, കീഴൂർ, തിക്കോടി, കൊയിലാണ്ടി, പുതുപ്പാടി പഞ്ചായത്തിലെ ഉരുൾ പൊട്ടൽ സംഭവിച്ച വിവിധ ഭാഗങ്ങളിലെ വീടുകളിലും, അതുപോലെ കോഴിക്കോട് ടൗണിലെ പുതിയപാലം പരിസരത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലും വീടുകളിലും നേരിട്ടു എത്തിക്കുകയായിരുന്നു.