ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ വനിതാ വിഭാഗം ഈദ് സുഹൃദ് സംഗമം സംഘടിപ്പിച്ചു

മനാമ: ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ വനിതാ വിഭാഗം സംഘടിപ്പിച്ച ഈദ് സുഹൃദ് സംഗമം ബഹ്റൈന്‍ പ്രവാസി സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുളളവരുടെ സംഗമ വേദിയായി. സിഞ്ചിലെ ഫ്രൻറ്സ് ഹാളിൽ നടന്ന സംഗമത്തിൽ എക്സിക്യൂട്ടീവ് അംഗം ബുഷ്റ റഹീം ഈദ് സന്ദേശം നല്‍കി. മനുഷ്യ മനസ്സുകള്‍ക്കിടയില്‍ സ്നേഹത്തിെൻറയും സാഹോദര്യത്തിെൻറയും ഊഷ്മള ബന്ധം ശക്തിപ്പെടുത്താന്‍ ആഘോഷ അവസരങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് അവര്‍ ഉണര്‍ത്തി.

മനുഷ്യഹൃദയങ്ങള്‍ തമ്മില്‍ നന്മകള്‍ കൈമാറുന്നതിലൂടെ സാമൂഹികബന്ധങ്ങള്‍ സുശക്തമാക്കാന്‍ സാധിക്കും. ഒരുമിച്ചിരിക്കാനുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തി പരസ്പര സ്നേഹം കൈമാറി അകന്ന് പോയ ബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കാന്‍ കഴിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഖദീജയുടെ പ്രാര്‍ഥനാ ഗീതത്തോടെ ആരംഭിച്ച സംഗമത്തില്‍ ആക്ടിങ് പ്രസിഡൻറ് ഷബീറ മൂസ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് അംഗം സമീറ നൗഷാദ് സ്വാഗതവും ലുലു ഹഖ് നന്ദിയും പറഞ്ഞു. റജീന മോന്‍സി, സകീന അബ്ബാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നേഹ അരുണ്‍, ദിയ, ദിശ, പാര്‍വതി, തഹിയ്യ ഫാറൂഖ്, ഷഹ്സിന സൈനബ്, റീഹ ബശീര്‍, ദിവ്യ പ്രമോദ് എന്നിവര്‍ ഗാനമാലപിച്ചു.