മനാമ: വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബഹ്‌റൈൻ പ്രതിഭയുടെ ആദ്യ ഗഡു അഞ്ചു ലക്ഷം രൂപ ബഹ്‌റൈൻ പ്രതിഭയുടെ മുതിർന്ന നേതാവ് പി ടി നാരായണൻ ബഹുമാന പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ പി ശ്രീരാമകൃഷ്ണനു കൈമാറി. കാലടിയിലെ മൂർച്ചിറയിൽ വെച്ച് നടന്ന ചടങ്ങിൽ സി പി ഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം പി ജ്യോതി ഭാസ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ശിവദാസ്, കാലടി എൽ സി സെക്രെട്ടറി ഇ വി രാജഗോപാലൻ മുസ്ലിം ലീഗ് നേതാവ് മുഹമ്മദുണ്ണി ഹാജി, കാലടി പഞ്ചായത്തു പ്രസിഡന്റ് കെ പി കവിത എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
വിവിധ സാമൂഹ്യ രാഷ്ട്രീയസംഘടനാ ഭാരവാഹികൾ, പഞ്ചായത്തു മെമ്പർമാർ, നാട്ടിൽ തിരികെ എത്തിയ മുൻ പ്രതിഭ അംഗംങ്ങൾ ഉൾപ്പെടെ വാൻ ജനാവലി ചടങ്ങിന് സാക്ഷ്യം വഹിച്ചു. കഴിഞ്ഞ പ്രളയ കാലത്തു മുപ്പത്തിയെട്ടു ലക്ഷം രൂപയാണ് ബഹ്‌റൈൻ പ്രതിഭ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തനതായി സംഭാവന ചെയ്തത്. ഇപ്രാവശ്യത്തെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ യൂണിറ്റ് തലത്തിൽ നടന്നു വരുന്നു. ബഹ്‌റൈൻ പ്രതിഭ നേതാവ് സുബൈർ കണ്ണൂർ തന്റെ പതിനഞ്ചു സെന്റ് സ്ഥലം മൂന്ന് ദുരിത ബാധിതർക്ക് വീട് നിർമിക്കാൻ നൽകുന്നതിനുള്ള സന്നദ്ധത അറിയിച്ചിരുന്നു. പൊതു സംഭവനക്കൊപ്പം പ്രാദേശിക അടിസ്ഥാനത്തിലും ഒട്ടേറ സഹായങ്ങൾ അയക്കുന്നുണ്ട്. പ്രതിഭയുടെ രണ്ടാംഘട്ട പ്രവർത്തനത്തിൽ മുഴുവൻ പ്രവർത്തകരും അണിചേരണം എന്ന് പ്രതിഭ സെക്രെട്ടറി ഷെരിഫ് കോഴിക്കോട്, പ്രസിഡന്റ് മഹേഷ് മൊറാഴ എന്നിവർ അഭ്യർത്ഥിച്ചു.