മനാമ : ബഹ്റൈനിലെ ഹോട്ടലുകളും ടൂറിസ്റ്റ് ഹോമുകളിലും തിരക്ക് കൂടുന്നു. സൗദി അറേബ്യയിൽ നിന്നുള്ള സഞ്ചാരികളാണ് രാജ്യത്ത് അവധി ദിനം ചെലവഴിക്കാനായി എത്തുന്നത്. രാജ്യത്തെ ഫോർ സ്റ്റാർ ഹോട്ടലുകളിൽ 100 ശതമാനവും ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ 90 ശതമാനം റൂമുകളും ബുക്കായതായി ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം കമ്മിറ്റി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
സൗദി അറേബ്യയിൽ സ്കൂൾ അവധി ആയതിനാലാണ് കൂട്ടമായി സഞ്ചാരികൾ ബഹ്റൈനിലെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കിംഗ് ഫഹദ് കോസ് വേയിലും ക്രമാധീതമായി തിരക്ക് അനുഭവപ്പെട്ടിരുന്നു. 117,079 സഞ്ചാരികളാണ് ശനിയാഴ്ച്ച മാത്രം കോസ് വേയിലൂടെ ബഹ്റൈനിലെത്തിയത്.