കുട്ടികളുടെ ജനന രജിസ്ട്രേഷൻ സെപ്റ്റംബർ 1 മുതൽ ആരംഭിക്കും

മനാമ: 2013 സെപ്റ്റംബറിൽ ജനിച്ച കുട്ടികളുടെ ജനന രജിസ്ട്രേഷൻ സെപ്റ്റംബർ 1 മുതൽ ആരംഭിക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് രജിസ്ട്രേഷൻ ഫോം പ്രിന്റ് എടുക്കാൻ സാധിക്കും. കുട്ടികളുടെ രജിസ്ട്രേഷൻ അന്തിമമാക്കുന്നതിന് മാതാപിതാക്കൾ രേഖകളുമായി അൽ ഖാൻസാ ഇന്റർമീഡിയേറ്റ് സ്കൂളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. സെപ്റ്റംബർ 1 ന് ആരംഭിക്കുന്ന രജിസ്ട്രേഷൻ രാവിലെ 8 മുതൽ ഉച്ചക്ക് ഒരു മണി വരെ ഉണ്ടാവുമെന്ന് പ്രാഥമിക വിദ്യാഭ്യാസ ഡയറക്ടർ ഫാത്തിമ ഷഹീൻ അൽ ബൊവായിൻ പറഞ്ഞു.