ന്യൂഡൽഹി: സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സാമൂഹിക മാധ്യമങ്ങളെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ നിലപാടെടുത്തതിന് പിന്നാലെ കേസില്‍ സുപ്രീംകോടതി വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്. കേന്ദ്ര സര്‍ക്കാരിനും ഗൂഗിള്‍,ട്വിറ്റര്‍, യൂട്യൂബ് എന്നീ കമ്പനികള്‍ക്കും നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ഭീകരവാദപ്രവര്‍ത്തനങ്ങള്‍, അശ്ലീലം, അപകടകരമായ ഗെയിമുകൾ എന്നിവ തടയുന്നതിനും നിയന്ത്രിക്കുന്നതിനും സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. സാമൂഹിക മാധ്യമ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതില്‍ കേന്ദ്രത്തിന്റെ നിലപാടാണ് നിര്‍ണായകമാകുക.