ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ പുനക്രമീകരിച്ച വൈദ്യുത- ജല ബില്ലുകൾ സെപ്റ്റംബറിൽ നൽകും

മനാമ: ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ പുനക്രമീകരിച്ച വൈദ്യുത- ജല ബില്ലുകൾ സെപ്റ്റംബറിൽ നൽകുമെന്ന് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. പൗരന്മാർക്ക് അവരുടെ വീടുകളിലെ മൂന്ന് മാസത്തെ വൈദ്യുത- ജല ബില്ലുകൾ വീണ്ടും വിതരണം ചെയ്യണമെന്ന് ഹിസ് റോയൽ ഹൈനസ് ക്രൗൺ പ്രിൻസാണ് നിർദ്ദേശം നൽകിയത്. ഈ വർഷം ഇതേ കാലയളവിൽ നൽകിയ ബില്ലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ തുക കുറവാണെങ്കിൽ, കഴിഞ്ഞ വർഷം നൽകിയ തുകയെ അടിസ്ഥാനമാക്കിയാണ് ബില്ലുകൾ പുനക്രമീകരിച്ചത്.