മനാമ: ജാതി മത കക്ഷി രാഷ്ട്രീയ പ്രാദേശിക വ്യത്യാസമില്ലാതെ കോഴിക്കോട് ജില്ലക്കാരായ പ്രവാസികൾക്കായി ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ’ എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ചു. കഴിഞ്ഞ ദിവസം ഹൂറയിലെ ചാരിറ്റി ഹാളിൽ ചേർന്ന കോഴിക്കോട്ടുകാരുടെ വിപുലമായ യോഗത്തിൽ വെച്ചാണ് കൂട്ടായ്മക്ക് രൂപം നൽകിയത്. യോഗത്തിൽ എ.സി.എ ബക്കർ അദ്ധ്യക്ഷത വഹിച്ചു. പവിഴദ്വീപിലെ കോഴിക്കോട്ടുകാർ(Calicut Community Bahrain) എന്ന പേരും ലോഗോയുടെയും പ്രകാശനം സയാനി മോട്ടോർസ് ജനറൽ മാനേജർ മുഹമ്മദ് സാക്കി നിർവ്വഹിച്ചു. സാമൂഹിക പ്രവർത്തകനും ജില്ലയിൽനിന്നുള്ള മുതിർന്ന അംഗവുമായ ആർ.പവിത്രൻ ഭാരവാഹികളുടെ പട്ടിക യോഗത്തിൽ അവതരിപ്പിച്ചു.
രക്ഷാധികാരികൾ:
അലി.കെ.ഹസ്സൻ
മുഹമ്മദ് സാക്കി
സി.രാജൻ
ആർ.പവിത്രൻ
റസാഖ് മൂഴിക്കൽ
എസ്.വി ജലീൽ
ജമാൽ നദ്‌വി
കെ.ടി സലീം
ഗഫൂർ ഉണ്ണികുളം
ഭാരവാഹികൾ:
പ്രസിഡണ്ട്: കെ.ജനാർദ്ദനൻ
വൈസ്. പ്രസിഡണ്ട്: ലത്തീഫ് ആയഞ്ചേരി, ശിവകുമാർ കൊല്ലറോത്
ജനറൽ സെക്രട്ടറി: എ.സി.എ ബക്കർ
ജോയിന്റ് സെക്രട്ടറി: സി.അജ്മൽ, മുസ്തഫ കുന്നുമ്മൽ
ട്രഷറർ: ബാബു.ജി.നായർ
അസിസ്റ്റന്റ് ട്രഷറർ: ജിതിൻ അബ്ദുൽ റഹ്മാൻ
മെമ്പർഷിപ് സെക്രട്ടറി:പ്രജി ചേവായൂർ
ചാരിറ്റി വിങ്: അഷ്‌റഫ് കാട്ടിൽ പീടിക, ഉസ്മാൻ ടി.പി
ആർട്സ് വിങ്: ശ്രീജിത്ത് ഫറോക്ക്
സ്പോർട്സ് വിങ്: വിൻസെന്റ് തോമസ്
മീഡിയ സെൽ:
ജലീൽ മാധൃമം,സിറാജ് പള്ളിക്കര
സത്യൻ പേരാമ്പ്ര
ഇബ്രാഹിം പുറക്കാട്ടിരി
ജോബ് സെൽ :
സതീഷ് കെ.ഇ
ഐ.ടി സെൽ:
മൻസൂർ .പി.വി
വേണു വടകര
എക്സിക്യൂട്ടീവ് അംഗങ്ങൾ:
ഇ.കെ.പ്രദീപൻ
ഫാസിൽ വട്ടോളി
കെ.അഭിലാഷ്
ദിലീപ് .കെ.മേനോൻ
അഷ്‌റഫ് മായഞ്ചേരി
എൻ.കെ അഷ്‌റഫ്
മുഹമ്മദ് അഷ്റഫ്
കോഴിക്കോടിന്റെ തനതായ സാഹിത്യവും, കലയും, സംസ്ക്കാരവും, സംഗീതവും, രുചി വൈവിധ്യങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു ജനകീയ കൂട്ടായ്മയായിരിക്കും പവിഴദ്വീപിലെ കോഴിക്കോട്ടുകാർ എന്ന് ഭാരവാഹികൾ അറിയിച്ചു. ജില്ലയിൽ നിന്നുള്ള സാമൂഹിക സാംസ്കാരിക രംഗത്തെ പ്രവർത്തകരായ റസാക്ക് മൂഴിക്കൽ, കെ.ടി സലീം, എ.പി ഫൈസൽ, ഗഫൂർ ഉണ്ണികുളം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബിജി ശിവകുമാർ പരിപാടികൾ നിയന്ത്രിച്ചു. സി.അജ്മൽ സ്വാഗതവും, കെ.ജനാർദ്ദനൻ നന്ദിയും പറഞ്ഞു.