ബഹ്‌റൈൻ സ്വദേശിവത്കരണം; 10,000 പേർക്ക് തൊഴിലവസരങ്ങളുമായി ബഹ്‌റൈൻ

മനാമ: ദേശീയ തൊഴിൽ പദ്ധതി പ്രകാരം എല്ലാ വിഭാഗങ്ങളിലും ബഹ്‌റൈനികളുടെ തൊഴിലവസരം അതിവേഗം വർദ്ധിച്ചതായി ലേബർ ആൻഡ് സോഷ്യൽ ഡെവലൊപ്മെന്റ് മിനിസ്ട്രി അറിയിച്ചു. മന്ത്രാലയത്തിന്റെ ശ്രമങ്ങൾ സ്വകാര്യ കമ്പനികളെയും സ്ഥാപനങ്ങളെയും ബഹ്റൈനികളെ നിയമിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ബഹ്‌റൈൻ സ്വദേശിവത്കരണത്തിന്റെ നിരക്ക് ഉയർത്താൻ സഹായിച്ചു. 50 മുതൽ 60 വരെ ബഹ്‌റൈൻ പൗരന്മാരെ പ്രതിദിനം റിക്രൂട്ട് ചെയ്യുന്നുണ്ട്. അതോടെ തൊഴിൽ നിരക്ക് ഏറ്റവും ഉയർന്ന നിലയിലെത്തി. ഈ വേഗതയിൽ തൊഴിൽ ശ്രമം തുടരുകയാണെങ്കിൽ വർഷാവസാനത്തോടെ പതിനായിരത്തിലധികം തൊഴിലന്വേഷകർക്ക് തൊഴിൽ ലഭിക്കും. അതേസമയം, ബിഡി 300 നും ബിഡി 1,000 നും ഇടയിൽ പ്രതിമാസ ശമ്പളത്തിന് ജോലി നൽകുന്നതിനായി മൂന്ന് കരിയർ എക്സ്പോകൾ ഉടൻ ആരംഭിക്കാൻ മന്ത്രാലയം ഒരുങ്ങുന്നുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, ഡിസൈൻ, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിൽ ബഹ്‌റൈൻ സ്വദേശിവത്കരണം ഉയർത്താൻ മന്ത്രാലയത്തിന് പദ്ധതിയുണ്ട്.