കഫേയിൽ LPG ഗ്യാസ് ചോർച്ചയെ തുടർന്നുണ്ടായ സ്ഫോടനത്തിൽ രണ്ട് പാചകക്കാർക്ക് പരിക്കേറ്റു

മനാമ: ഇന്നലെ രാത്രി 7.30 ഓടെ ബു അഷീറയിലെ കഫേയിൽ ഗ്യാസ് ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ രണ്ട് പാചകക്കാർക്ക് പൊള്ളലേറ്റു. കഫേയുടെ അടുക്കളയിലുണ്ടായ സ്ഫോടനത്തിൽ ഗ്ലാസ് ജനലുകൾ തകർന്നു. 30 വയസുള്ള ഈജിപ്ഷ്യൻ, ബംഗ്ലാദേശ് പൗരന്മാരായ രണ്ട് ജീവനക്കാർക്കാണ് പരിക്കേറ്റത്. ഇവരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിച്ചു. കടകളും റെസ്റ്റോറന്റുകളും നിറഞ്ഞ പ്രദേശത്ത് സ്‌ഫോടനം പരിഭ്രാന്തി സൃഷ്ടിച്ചതായി സംഭവസ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ഫോടനം വളരെ ഉച്ചത്തിലായിരുന്നെന്നും രണ്ട് പാചകക്കാരുടെ ശരീരത്തിൽ മുഴുവനും രക്തവും പൊള്ളലുമായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. രണ്ട് ജീവനക്കാർക്കും ഉചിതമായ വൈദ്യചികിത്സ ലഭിച്ചതായി ആഭ്യന്തര മന്ത്രാലയം ട്വിറ്റർ അക്കൗണ്ടിൽ അറിയിച്ചു.