ന്യൂഡല്‍ഹി: വിദേശനാണ്യ വിപണിയില്‍ യു.എസ്. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിയുന്നു. കഴിഞ്ഞ 70 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ പണലഭ്യതയുടെ കാര്യത്തില്‍ ഇത്തരമൊരു പ്രതിസന്ധി ഉണ്ടായിട്ടില്ലെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞു. നിലവിലേത് അസാധാരണ സാഹചര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് 10 പൈസയുടെ ഇടിവാണുണ്ടായത്. ഇതോടെ മൂല്യം 71.91 നിലവാരത്തിലെത്തി. വ്യാഴാഴ്ച 26 പൈസയുടെ ഇടിവാണ് ഡോളറിനെതിരേ രൂപയുടെ മൂല്യത്തിലുണ്ടായത്. ബുധനാഴ്ച 71.55 ആയിരുന്നു രൂപയുടെ മൂല്യം. 2019ലെ രൂപയുടെ മൂല്യത്തിലെ ഏററവും വലിയ ഇടിവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ചൈനീസ് കറന്‍സിയായ യുവാന്റെ മൂല്യത്തില്‍ പെട്ടെന്നുണ്ടായ ഇടിവാണ് രൂപ അടക്കമുള്ള വികസ്വര വിപണികളിലെ കറന്‍സികളുടെ മൂല്യത്തെ ബാധിച്ചത്. പതിനൊന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന മൂല്യത്തിലാണ് യുവാനിപ്പോള്‍. ഇന്ത്യന്‍ ഓഹരി വിപണിയിലും വന്‍ ഇടിവാണ് തുടരുന്നത്.