യെമനിൽ നിന്ന് സൗദിക്ക് നേരെ ഹൂതിവിമതരുടെ ഡ്രോണ്‍ ആക്രമണശ്രമം

റിയാദ്: യെമനിലെ അംറാന്‍ പ്രവിശ്യയില്‍ നിന്ന് സൗദിക്ക് നേരെ രണ്ടുതവണ ഹൂതിവിമതരുടെ ഡ്രോണ്‍ ആക്രമണശ്രമം. ഇറാന്റെ പിന്തുണയോടെ യെമനിലെ ഹൂതിവിമതർ അയച്ച രണ്ട് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തതായി അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി അറിയിച്ചു. ഹൂതികളുടെ ആക്രമണം പ്രതിരോധിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുമുള്ള എല്ലാ നടപടികളും സ്വീകരിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഹൂതികളുടെ സൈനിക സംവിധാനങ്ങള്‍ തകര്‍ക്കാനും തീവ്രവാദികളെ പ്രതിരോധിക്കാനുമുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും തുര്‍കി അല്‍ മാലികി അറിയിച്ചു.