റിയാദ്: സൗദിയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെ ഞായറാഴ്ച ഹൂതികളുടെ വ്യോമാക്രമണശ്രമമുണ്ടായി. അബഹ വിമാനത്താവളത്തിനും ഖമീസ് മുശൈത്ത് എയര്‍ ബേസിനും നേരെയാണ് ഹൂതി വിമതരുടെ ഡ്രോൺ ആക്രമണശ്രമം ഉണ്ടായത്. കഴിഞ്ഞ ഏതാനും മാസങ്ങളായി സൗദിയിലെ വിവിധ സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് ഹൂതികള്‍ നിരന്തരം ആക്രമണം നടത്തുന്നുണ്ട്. വിമാനത്താവളങ്ങളിലെ കണ്‍ട്രോള്‍ ടവറുകളെ ലക്ഷ്യമിട്ടാണ് ഹൂതികൾ ആക്രമണം നടത്തിയത്. സൗദി സഖ്യസേന ഡ്രോണുകൾ ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നതിന് മുന്‍പ് തകർത്തതായി അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി അറിയിച്ചു. ജൂണ്‍ 12ന് അബഹ വിമാനത്താവളത്തിന് നേരെ ഉണ്ടായ വ്യോമാക്രമണത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റിരുന്നു.
