മനാമ: ബഹ്റൈനില്‍ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട തിരൂര്‍ സ്വദേശി പ്രകാശന്റെ ബന്ധുക്കളെ സാമൂഹിക പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. പ്രകാശന്റെ അകാല വിയോഗത്തില്‍ ബന്ധുക്കള്‍ക്ക് അനുശോചനം അറിയിക്കുകയും ക്ഷമയും സ്ഥൈര്യം പ്രദാനം ചെയ്യട്ടെയെന്ന് പ്രാര്‍ഥിക്കുകയും ചെയ്തു. കുടുംബത്തിന്റെ ജീവിതാവസ്ഥകള്‍ ചോദിച്ചറിയുകയും പ്രവാസി സമൂഹത്തിന്റെ കൈത്താങ്ങ് സാധ്യമാകുന്ന രൂപത്തില്‍ എത്തിക്കാന്‍ ശ്രമിക്കുകയും ചെയ്യുമെന്ന് സംഘം പറഞ്ഞു. വീട് പണിയുന്നതിനുള്ള സ്ഥലം രജിസ്റ്റർ ചെയ്യാനൊരുങ്ങുന്നതിനിടെയായിരുന്നു പ്രകാശനെ മരണം തട്ടിയെടുത്തത്. അദ്ദേഹത്തിെൻറ സ്വപ്നം സാക്ഷാത്കരിക്കാനും വസ്തു രജിസ്റ്റർ ചെയ്യുന്നതിനാവശ്യമായ സഹായം നല്‍കുന്നതിനും ബഹ്റൈന്‍ പ്രവാസി സമൂഹത്തിെൻറ പിന്തുണയുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളതെന്നും സംഘം കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. സാമൂഹിക പ്രവര്‍ത്തകരായ ജമാല്‍ ഇരിങ്ങല്‍, മുഹമ്മദലി മലപ്പുറം, പി.വി അബ്ദുല്‍ മജീദ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.