തുഷാര്‍ വെള്ളാപള്ളി ചെക്ക്കേസ്; യുഎഇ പൗരന്റെ പാസ്പോര്‍ട്ട് കോടതിയിൽ സമർപ്പിച്ച് തുഷാറിന് നാട്ടിലേക്ക് മടങ്ങാൻ ശ്രമം

thushar

ദുബായ്: യുഎഇയില്‍ ചെക്ക് കേസില്‍ പിടിയിലായ തുഷാര്‍ വെള്ളാപള്ളി യുഎഇ പൗരന്‍റെ പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവച്ച് ജാമ്യ വ്യവസ്ഥയിൽ ഇളവ് വാങ്ങി കേരളത്തിലേക്ക് മടങ്ങാൻ ശ്രമം. ഇതിനായി തുഷാര്‍ ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം നടക്കാത്ത സാഹചര്യത്തിലാണ് തുഷാർ നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നത്. യുഎഇ പൗരന്റെ പാസ്പോര്‍ട്ട് കോടതിയിൽ സമർപ്പിച്ചാൽ തുഷാറിന്റെ പാസ്പോർട്ട് കോടതി വിട്ടു കൊടുക്കും. ഇതോടൊപ്പം ആൾ ജാമ്യവും കൂടുതൽ തുകയും കോടതിയില്‍ കെട്ടി വയ്‌ക്കേണ്ടി വരും. കേസിന്‍റെ തുടര്‍ നടത്തിപ്പുകള്‍ക്ക് സുഹൃത്തായ അറബിയുടെ പേരിൽ തുഷാര്‍ പവർ ഓഫ് അറ്റോർണി ഇന്ന് കോടതിയിൽ സമർപ്പിക്കും. അജ്‌മാൻ കോടതി കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് തുഷാറിന് ജാമ്യം നൽകിയത്. വിചാരണ തീരുന്നത് വരെയോ അല്ലെങ്കിൽ കോടതിക്ക് പുറത്തു കേസ് ഒത്ത തീർപ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് തുഷാറിന് ജാമ്യം ലഭിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!