ദുബായ്: ഓണത്തിന് ദുബായ്-കൊച്ചി അധികസർവീസുകളുമായി സ്പൈസ് ജെറ്റ്. സെപ്റ്റംബർ അഞ്ചു മുതൽ എട്ടു വരെയാണ് അധിക സർവീസുകൾ ഉണ്ടാവുക. ദുബായ്-കോഴിക്കോട്, ദുബായ്-കൊച്ചി സെക്ടറിൽ സ്പൈസ് ജെറ്റ് പ്രതിദിന സർവീസ് നടത്തുന്നുണ്ട്. നെടുമ്പാശ്ശേരിയിൽ നിന്ന് രാവിലെ 5.20-ന് പുറപ്പെടുന്ന എസ്.ജി. 991 വിമാനം രാവിലെ 7.35-ന് ദുബായിലെത്തും. ദുബായിൽ നിന്ന് രാവിലെ 8.30-ന് പുറപ്പെടുന്ന എസ്.ജി. 992 വിമാനം ഉച്ചയ്ക്ക് 1.55-ന് നെടുമ്പാശ്ശേരിയിൽ എത്തിച്ചേരും. ഇതോടൊപ്പം എയർ ഇന്ത്യാ എക്സ്പ്രസിൽ യു.എ.ഇ.യിൽ നിന്നും ഇന്ത്യയിലേക്ക് ബുധനാഴ്ചയും വ്യാഴാഴ്ചയും കുറഞ്ഞ നിരക്കിൽ വിമാനടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 2020 മാർച്ച് വരെ യാത്ര ചെയ്യാനാകും.