പാൻ ബഹ്‌റൈൻ ഓണാഘോഷം “പാൻ പൊന്നോണം 2019” ഒക്ടോബർ 17, 18 തീയതികളിൽ

മനാമ: ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി (പാൻ ബഹ്‌റൈൻ) വിവിധ പരിപാടികളുടെ ഓണാഘോഷം സംഘടിപ്പിക്കുമെന്ന് പ്രസിഡണ്ട് ശ്രീ. പി വി മാത്തുക്കുട്ടി, സെക്രട്ടറി ശ്രീ. ജോയി വർഗീസ് എന്നിവർ അറിയിച്ചു.

“പാൻ പൊന്നോണം 2019” എന്ന പേരിൽ ഒക്ടോബർ മാസം 17, 18 തീയതികളിൽ സിംസ് ആസ്ഥാനത്ത് വച്ചായിരിക്കും ഓണാഘോഷം നടക്കുക. പതിനേഴാം തീയതി വ്യാഴാഴ്ച വൈകിട്ട് 6.30 -ന് അംഗങ്ങളുടെ കായിക മത്സരങ്ങൾ അരങ്ങേറും. തുടർന്ന് ഗുഡ്‌വിൻ ഹാളിൽ വച്ച് ഗാനമേള ഉണ്ടായിരിക്കും. പതിനെട്ടാം തീയതി വെള്ളിയാഴ്ച 11.30 -ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വിവിധ സാമൂഹിക സാംസ്കാരിക നേതാക്കന്മാർ പങ്കെടുക്കും. തുടർന്ന് വിവിധ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരിക്കും. പരിപാടികളുടെ നടത്തിപ്പിനായി റെയ്സൺ വർഗീസ് ജനറൽ കൺവീനർ ആയുള്ള സംഘാടകസമിതി രൂപീകരിച്ചതായികോർ ഗ്രൂപ്പ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു.