ഹിജ്‌റ പുതുവർഷാരംഭം; ബഹ്‌റൈനിൽ അവധി പ്രഖ്യാപിച്ചു

മനാമ: ഹിജ്റ പുതുവര്‍ഷാരംഭ ദിനമായ മുഹറം ഒന്നിന് ബഹ്‌റൈനിൽ അവധിയായിരിക്കുമെന്ന് ഹിസ് റോയൽ ഹൈനസ്സ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അറിയിച്ചു. മുഹറം ഒന്നായ ഓഗസ്റ്റ് 31 ശനിയാഴ്ച രാജ്യത്തിന്റെ മന്ത്രാലയങ്ങളും വകുപ്പുകളും ഔദ്യോഗിക സ്ഥാപനങ്ങളും അവധിയായിരിക്കും.