രോഗബാധിതനായ പ്രവാസിക്ക് കൈത്താങ്ങായി പാക്‌ട് ബഹ്‌റൈൻ

മനാമ: മനുഷ്യകാരുണ്യ പ്രവർത്തനങ്ങൾക്കു എന്നും മുന്നിൽ നിൽക്കുകയും അതിന്നു കൂടുതൽ മുൻതൂക്കം നൽകുകയും ചെയുന്ന സംഘടനയാണ് ബഹ്‌റൈനിലെ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തീയേറ്റർ (പാക്‌ട്) ബഹ്‌റൈനിൽ നിന്നും ബ്രെയിൻ ട്യൂമർ രോഗബാധിതനായി നാട്ടിലേക്കു പോയ ശ്രീ നജീബിന് ഒരു കൈത്താങ്ങായി പാക്ടിന്റെ ചീഫ് കോർഡിനേറ്റർ ശ്രീ ജ്യോതികുമാർ മേനോനും പ്രസിഡന്റ് ശ്രീ ശിവദാസ് നായരും 25000 രൂപയുടെ ചെക്ക് നജീബിന്റെ വീട്ടിൽ വച്ച് കൈമാറി.

ഒരു കൊച്ചു വാടക വീടും ഭാര്യയും 2 പെൺമക്കളും അടങ്ങുന്ന നജീബിന്റെ കുടുംബത്തിന്ന്  ഈ സഹായം വളരെ അത്യാവശ്യമായിരുന്നു. ഇനിയും ഇത്തരം മാധവസേവ പ്രവർത്തങ്ങൾ  തുടർന്നുകൊണ്ടേയിരിക്കും എന്ന് തദവസരത്തിൽ ടീം പാക്‌ട് അഭിപ്രായപ്പെട്ടു. പക്ഷേ ഇനിയും മുന്നോട്ടു നീങ്ങണമെങ്കിൽ പല സന്മനസ്സുകളുടെയും സഹായഹസ്തം ആവശ്യമാണ്. ശ്രീ നജീബിനെ സഹായിക്കാൻ താല്പര്യമുള്ളവർ പാക്‌ട് സെക്രട്ടറിയെയോ ചാരിറ്റി വിങ് പ്രെസിഡന്റിനേയോ 39814968 / 39699421 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.