സമസ്ത ബഹ്റൈന്‍ സമൂഹ രക്തദാന ക്യാമ്പ് ആഗസ്റ്റ് 30ന് (വെള്ളിയാഴ്ച); പങ്കെടുക്കുന്നവര്‍ക്കായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മനാമ: സമസ്ത ബഹ്റൈന്‍ സംഘടിപ്പിക്കുന്ന സമൂഹ രക്തദാന ക്യാമ്പ് ആഗസ്റ്റ് 30ന് വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ 11മണി വരെ സല്‍മാനിയ മെഡിക്കല്‍ സെന്‍ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

“കരുണയുടെ നോട്ടം കനിവിന്‍റെ സന്ദേശം” എന്ന പേരിലാണ് രക്തദാനം സംഘടിപ്പിച്ചിരിക്കുന്നത്. ബഹ്റൈന്‍ ഗവണ്‍മെന്‍റിന്‍റെ ആഹ്വാനമുള്‍ക്കൊള്ളുന്നതോടൊപ്പം പ്രവാസികള്‍ക്ക് ഈ രാജ്യത്തോടുള്ള വിപുലമായ കടപ്പാടുകളുടെ ഒരു ചെറിയ അംശത്തിന്‍റെ നിര്‍വ്വഹണം കൂടിയാണ് ഈ സമൂഹ രക്തദാനമെന്നും കഴിയുന്നവരെല്ലാം രക്തദാനവുമായി സഹകരിക്കണമെന്നും സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ പ്രവാസികളോട് ആഹ്വാനം ചെയ്തു.

രക്തദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി https://bit.ly/2ZaBW4P എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് സ്വന്തം പേര്, CPR നമ്പർ, മൊബൈൽ നമ്പർ എന്നിവ ചേര്‍ക്കുകയാണ് വേണ്ടത്.

കൂടാതെ ബഹ്റൈന്‍റെ വിവിധഭാഗങ്ങളില്‍നിന്നും രക്തദാനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്കായി സൗജന്യ വാഹന സൗകര്യവുമേര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും വാഹനസൗകര്യത്തിനും സമസ്ത ബഹ്റൈന്‍ ഏരിയാ കമ്മറ്റികളുമായോ താഴെ നല്‍കിയ ഫോണ്‍ നന്പറുകളിലോ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: +973-3606 3412, 3925 3476, 3345 0553, 33486275, 33254668.