മനാമ: കെ.എസ്.സി.എ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ മലയാളം പ്രസംഗ പരിശീലനവും, വ്യക്തിത്വ വികസനവും ലക്ഷ്യമാക്കി ഒൻപത് (9) അദ്ധ്യായങ്ങൾ നീണ്ടു നിൽക്കുന്ന പഠന ക്ലാസ്സിന്റെ ആദ്യ ബാച്ച് ഈ വെള്ളിയാഴ്ച (30.08.2019) വൈകിട്ട് 07:00മണിക്ക് പത്ര മാധ്യമ രംഗത്തെ പ്രഗത്ഭനും വാഗ്മിയുമായ ശ്രീ പ്രദീപ് പുറവങ്കര ഗുദേബിയയിലെ KSCA ആസ്ഥാനത്ത് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്യുന്നു. ചടങ്ങിൽ പ്രസംഗകലയിലെ പ്രഗത്ഭനായ ശ്രീ മദൻ മോഹൻ അമ്പാട്ട് മുഖ്യ പ്രഭാഷണം നടത്തുന്നു. ചടങ്ങിൽ പ്രസംഗ കലയിൽ പ്രാഗത്ഭമുള്ള പ്രമുഖർ പങ്കെടുക്കുന്നു. 18 വയസ്സിന് മുകളിൽ പ്രായമുള്ള മലയാളത്തെ സ്നേഹിക്കുന്ന ആർക്കും NSS സ്‌പീക്കർസ് ക്ലബ്ബിൽ അംഗമാകുന്നതിന് അവസരം നൽകുന്നു, ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി NSS പ്രസിഡന്റ് ശ്രീ സന്തോഷ് കുമാർ, NSS വനിതാവേദി കൺവീനർ ശ്രിമതി സുമിത്ര പ്രവീൺ എന്നിവർ അറിയിച്ചു. അംഗങ്ങൾ ആകുവാൻ താല്പര്യമുള്ളവർ ചുവടെ ചേർത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടാവുന്നതാണ് രമാ സന്തോഷ്: 39628609, സുമ മനോഹർ : 39147270
