ബഹ്റൈൻ കേരളീയ സമാജം പലഹാരമേള ഓഗസ്റ്റ് 31 ന് (ശനിയാഴ്ച)

മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടിയായ ശ്രാവണത്തിന് തുടക്കം കുറിച്ചു കൊണ്ട് ഞായറാഴ്ച നടത്തുവാൻ നിശ്ചയിച്ചിരുന്ന പലഹാര മേള, അവധി പ്രമാണിച്ച് ഒരു ദിവസം മുന്നേ ആഗസ്റ്റ് 31 ശനിയാഴ്ചയിലേക്ക് മാറ്റിയതായി സമാജം ഭാരവാഹികൾ അറിയിച്ചു. പഴയകാല അടുക്കള വിഭവങ്ങളും, കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ തനത് രുചികളുടെ പ്രതിഫലനവുമായി നടക്കുന്ന പലഹാര മേളയിൽ പ്രശസ്ത ടെലിവിഷൻ അവതാരകനും മാന്ത്രികനുമായ രാജ് കലേഷ് മുഖ്യ അതിഥിയായി പെങ്കെടുക്കും.
വ്യത്യസ്ഥങ്ങളായ നിരവധി ഓണവിഭവങ്ങളുമായി ശനിയാഴ്ച വൈകുന്നേരം നാല് മണി മുതൽ പലഹാര മേള ആരംഭിക്കും.