മനാമ: ബഹ്‌റൈൻ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കോട്ടപ്പള്ളി സ്വദേശി ചുണ്ടോളി മീത്തൽ അസീസിന് യാത്രയയപ്പ് നൽകി. കോട്ടപ്പള്ളി മുസ്ലിം വെൽഫൈർ അസോസിയഷൻ കമ്മിറ്റിയും ടി.ഐ.എം മദ്രസാ ബഹ്‌റൈൻ കമ്മിറ്റിയും സംയുക്തമായി നൽകിയ നടത്തിയ യാത്രയയപ്പ് യോഗം കെ.എം.ഡബ്ല്യൂ.എ രക്ഷാധികാരി കോറോത്ത് ഇബ്രാഹീം ഉൽഘാടനം ചെയ്തു. ടി.ഐ.എം പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സിക്രട്ടറി ഖാസിം ഇടത്തിൽ സ്വാഗതവും പറഞ്ഞു. ഭാരവാഹികളായ നിസാർ വി പി, തസ്‌ലീബ് കെ പി അഷ്‌ക്കർ സിഎം ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മറുപടി പ്രസംഗത്തിൽ ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന ഈ സംഘടനക്ക് നമ്മുടെ നാട്ടിലെ എല്ലാവരുടെയും സഹകരണവും ഈ കൂട്ടായ്മ നിലനിർത്തേണ്ട ആവശ്യകതയും സൂചിപ്പിച്ചുകൊണ്ട് എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു.
