വിമാനടിക്കറ്റ് നിരക്ക് വർദ്ധനവ്; മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുളള ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: വിമാനടിക്കറ്റ് നിരക്കിലെ വർദ്ധനവും സംസ്ഥാനത്തെ വ്യോമയാനമേഖല നേരിടുന്ന പ്രശ്നങ്ങളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുളള ഉന്നതതല യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. യോഗത്തിൽ കേന്ദ്ര വ്യോമയാന സെക്രട്ടറിയും വിമാനക്കമ്പനി മേധാവികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. വിമാനടിക്കറ്റ് നിരക്ക് വർധനവാണ് യോഗത്തിലെ പ്രധാന ചർച്ചാ വിഷയം. സംസ്ഥാനത്തെ വിമാനത്താവളങ്ങളിലേക്ക് കൂടുതൽ സർവീസ് ഏർപ്പെടുത്താനുള്ള വിഷയവും യോഗത്തിൽ ചർച്ച ചെയ്യും.