മുംബൈ: മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 8 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫാക്ടറിയിലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്ര ഇന്റസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ ഫാക്ടറിയിലാണ് അപകടമുണ്ടായത്. അപകടസമയത്ത് 100ഓളം തൊഴിലാളികൾ ഫാക്ടറിയിൽ ഉണ്ടായിരുന്നതായാണ് വിവരം. അഗ്നിശമന സേനയും ദുരന്തനിവാരണ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാൻ സാധ്യാതയുള്ളതായി അധികൃതർ പറയുന്നു.